Monday, January 30, 2012

വഴി തിരിച്ചു വിടുന്നവര്‍

സാധാരണ ജീവിദത്തില്‍ നാമെല്ലാം അനുഭവിക്കാറുള്ള ഒരു രംഗമാണ് ഇവിടെ കുറിക്കുന്നത് ,നാമെല്ലാം യാത്ര പോകാറുണ്ട് ,അത് ചിലപ്പോള്‍ അറിയാവുന്ന സ്ഥലത്തേക്കാകാം അതല്ലെങ്കില്‍ അപരിചിതമായ സ്ഥലവുമാകാം ,അപരിചിതമായ സ്ഥലത്ത് എത്തിയാല്‍ വഴിയറിയാതെ നില്‍ക്കുമ്പോള്‍ പലപ്പോഴും നാം അന്വേഷിക്കും എങ്ങിനെ പോയാലാണ് ഉദ്ദേശിച്ച സ്ഥലമെത്തുക എന്ന് ,അപ്പോള്‍ പലരും നമുക്ക് ഗൈഡായി വരും ,ചിലയാളുകള്‍ പറയും ,നിങ്ങള്‍ നേരെപോയി ലെഫ്റ്റ് പോയിക്കഴിഞ്ഞാല്‍ ഉദ്ദേശിച്ച സ്ഥലമെത്തും എന്ന് വളരെ കഷ്ടപ്പെട്ട് അവിടെ ചെന്നാല്‍ അവിടത്തെ യാള്കള്‍ പറയും ഇത് ഒരുപാട്മാറിപ്പോയി നിങ്ങള്‍ ഇത്രത്തോളം വരേണ്ടിയിരുന്നില്ല ,അങ്ങനെ അവര്‍ മറ്റൊരു ദിശയിലേക്ക് പറഞ്ഞു വിടുന്നു ,അപ്പോളൊക്കെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും ഉദ്ദേശിച്ച സ്ഥലമെത്താതെ യും കാര്യം നടക്കാതെയും ,അങ്ങനെ രണ്ടാമത് പറഞ്ഞു വിട്ട സ്ഥലവും ലക്ഷ്യസ്ഥാനമായിരിക്കില്ല ,അതോടെ ആദി വര്‍ധിക്കു കയായി ,അങ്ങനെ വിഷമിചിരിക്കുംപോളാണ് മൂന്നാമതൊരു കക്ഷി നിങ്ങളെന്താണ് ഇവിടെ നില്‍ക്കുന്നത് എങ്ങോട്ടാണ് പോകേണ്ടത് എന്നൊക്കെ തിരക്കി നമ്മെ സമീപിക്കുന്നത് അയാളെക്കണ്ടാല്‍ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നും അങ്ങനെ അദ്ധേഹത്തെ അനുഗമിച്ചു നാം എത്തേണ്ട യഥാര്‍ഥത്തിലുള്ള സ്ഥലതെത്തിയാലുള്ള ആശ്വാസം എത്രതോളമായി രിക്കും ,അതേപോലെ നമ്മെ വഴികാണിക്കാന്‍ മനസ്സുകാണിച്ച ആ മനുഷ്യനോട് നമുക്കെത്ര ആദരം തോന്നും ,
ഇതേ പോലെയാണ് ഹിദായത്തിന്‍റെ ആശ്വാസവും ,അതില്‍ എത്തി ചേരുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയും ,നിരവതി വഴികള്‍ നമുക്ക് മുന്‍പില്‍ നിരന്നു കിടക്കുന്നു അവിടെക്കൊക്കെ തിരിച്ചു വിടാന്‍ ആളുകളുമുണ്ട് ,പക്ഷെ ആശ്വാസവും പ്രദീക്ഷയും നല്‍കുന്ന വഴി കണ്ടു പിടിക്കുന്നേടത്താണ് നമ്മുടെ വിജയം ,വഴിയറിയാതെ നട്ടം തിരിഞ്ഞ മേല്‍പറഞ്ഞ ആള്‍ക്ക് വഴികാണിച്ചു കൊടുത്ത ആളോടുള്ള ഒരു ആദരവും ക്രിത ക്ഞ്ഞതയും എത്രതോള മുണ്ടോ അതിനേക്കാള്‍ ഭയങ്കര കടപ്പാടാ യിരിക്കും ഹിദായത്തി ല്ലാതവന് സല്‍വഴി കിട്ടിയാലുണ്ടാകുക .ഇന്ന് ഹിദായത്തിന്‍റെ വഴിയില്‍ തന്നെ മനുഷ്യര്‍ സമാന്ദര വഴികള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു ,പ്രവാചകന്‍ കാണിച്ചുതന്ന ജീവിത മാതൃകകള്‍ ക്കുപരിയായി അദ്ധേഹത്തിന്‍റെ ഭൌദിക ചിന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അതാണ് പരമ പ്രധാനം എന്ന് പറഞ്ഞു പാവം ജനത്തെ വഞ്ചിക്കുന്നു ,മാത്രവുമല്ല വിശ്വാസമെന്ന അടിസ്ഥാന സങ്കല്‍പ്പത്തെ കച്ചവടത്തിന്‍റെ കേന്ദ്രബിന്ദു വാക്കാനുള്ള തീവ്ര ശ്രമങ്ങളും നടക്കുന്നു .എന്നിട്ട് വെളിച്ചം കിട്ടിയ സമൂഹത്തെ ഒരു തരം അന്ധ കാരത്തിലേക്ക് കൊണ്ടുപോകുന്നു ,മറ്റുള്ള ചില ആളുകള്‍ പറയുന്നത് പാശ്ചാത്യന്‍ മണ്ണില്‍ നടന്ന വിപ്ലവങ്ങളുടെ ചുവടുപിടിച്ച് നമുക്ക് ഇവിടെയും ഒരു വിപ്ലവം നോക്കണം അതാണ്‌ ഏറ്റവും അടിയന്തിരമെന്നാണ് .
ഈ തരത്തില്‍ എങ്ങനയും മനുഷ്യ ബുദ്ധിയെ കറക്കിയെടുക്കാന്‍ ശക്തികള്‍ ചുറ്റുമുണ്ട് .അപ്പോള്‍ നമ്മുടെ ദൌത്യം ഇരട്ടിയായി വരുന്നു .സമൂഹം രക്ഷപ്രാപിക്കണമെങ്കില്‍ ഈമാനിലധിഷ്ടിതമായ വഴികാണിക്കാന്‍ നാം മുന്നിട്ടിറ ങ്ങിയെ പറ്റൂ

No comments:

Post a Comment